തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ തിങ്കളാഴ്ചയോടെ പൂർണ്ണമായ വ്യക്തത വരുമെന്ന് കെ. മുരളീധരൻ. ......
തിരുവനന്തപുരം: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേശ് കുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം തനിക്ക് അത്ര വലിയ കാര്യമല്ലെന്നും എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജനങ്ങൾ തന്നെ കൈവിടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
"താനൊരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. ......
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ താൻ തന്നെ മത്സരിക്കുമെന്ന നിലപാടിൽ കെ.സുധാകരൻ എം.പി ഉറച്ചുനിന്നതോടെ നേതൃത്വം പ്രതിസന്ധിയിലായി. ......
ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, മതാചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ധ്വനിയോടെയുള്ള സത്യവാങ്മൂലമാണ് സർക്കാർ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചത്.
ആചാരങ്ങളിൽ പുനഃപരിശോധന നടത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും അനിവാര്യമാണ്. ......
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ......
തന്റെയച്ഛൻ ഭൂമിയിൽ നിന്നും വിടപറഞ്ഞിട്ട് 76 വർഷങ്ങൾ പിന്നിടുന്നു. ആലപ്പുഴ പാതിരപ്പള്ളി കൂരൻവട്ടത്തറ വീട്ടിൽ ജോസ് കെ.എം എന്ന ജോസ് .കെ മാത്യുവിന് പ്രായം 75 തികഞ്ഞു. ......
അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി സ്വിറ്റ്സർലൻഡ്. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വിറ്റ്സർലൻഡ് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. സായുധ സംഘർഷങ്ങളിൽ നിഷ്പക്ഷത പാലിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
അമേരിക്കൻ നിരീക്ഷണ വിമാനങ്ങൾ രാജ്യത്തിന് മുകളിലൂടെ പറക്കാൻ നൽകിയ രണ്ട് അപേക്ഷകൾ ഞായറാഴ്ച തള്ളിക്കളഞ്ഞെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി. ......
ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും രാത്രി ആക്രമണം തുടരുന്നു. ഇസ്ഫഹാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് മുണ്ടക്കയത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ......
വാഷിങ്ടൺ: ഇറാനെ പൂർണമായും പരാജയപ്പെടുത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിലൂടെ അമേരിക്കയെ സൈനികമായും സാമ്പത്തികമായും തകർത്തു എന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. ......